ശനിയാഴ്ച രാത്രി ധാക്കയിലെ കവ്റാന്‍ ബസാര്‍ മേഖലയിലായിരുന്നു സംഭവം. ജനക്കൂട്ടം വളഞ്ഞുനിര്‍ത്തിയിരുന്ന മുന്നിയെ പൊലീസ് കസ്ററഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. അവര്‍ക്ക് ശരീരിക അസ്വസ്ഥ്യമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ആരോഗ്യസ്ഥിതിയും വനിതയാണ് എന്നതും പരിഗണിച്ച് അവരെ വിട്ടയച്ചതായും പൊലീസ് മേധാവി വ്യക്തമാക്കി.
ഷേക്ക് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് തിരയുന്നയാളാണ് മുന്നിയെന്ന് ബംഗ്ളാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Comments: